കാഞ്ഞങ്ങാട്: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം,മുന്‍ ഉദുമ എംഎല്‍എ,കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍,കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ,വിവിധ സാമൂഹ്യ സാംസ്‌കാരിക സഹകരണ മേഖലയിലെ ജനകീയ നേതാവായിരുന്ന അഡ്വ:കെ പുരുഷോത്തമന്റെപന്ത്രണ്ടാം ചരമ അനുസ്മരണ ദിനം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി വിവിധ പരിപാടികളോട നടത്തി.വൈകുന്നേരം ബാന്‍ഡ് മേളത്തിന്റെ അകമ്പടിയില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തത് കുന്നുമ്മലില്‍ നിന്നും പ്രകടനം ആരംഭിച്ചു..തുടര്‍ന്ന് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം എം രാഘവന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍,ജില്ലാ സെക്രട്ടറിയേറ്റ് അംഗം വും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി വി രമേശന്‍, ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത്, പി അപ്പുക്കുട്ടന്‍,എം പൊക്ലന്‍,മൂലകണ്ടം പ്രഭാകരന്‍, കെ വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു.
