രാവണീശ്വരം: മുക്കൂട് കല്ലിങ്കാല്‍ ശ്രീ പരതാളിയമ്മ ഗുളികന് ദേവസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി നടന്നുവന്ന പ്രതിഷ്ഠാദിനാഘോഷം സമാപി ച്ചു. സമാപന ദിവസമായ മെയ് 9ന് പരതാളി അമ്മയുടെ നൃത്തനടനം ഭക്തജനങ്ങളില്‍ ആത്മനിര്വൃ തിയുണര്ത്തി. തുടര്‍ന്ന് ഗുളികന് ദൈവത്തിന്റെ എഴുന്നള്ളിപ്പും നടന്നു. അന്നദാനവും നടന്നു. പ്രതിഷ്ഠാദിനാഘോഷത്തില്‍ പങ്കാളികളാകാനും ഉപാ സനാമൂര്ത്തികളുടെ അനുഗ്രഹം ഏറ്റുവാങ്ങുവാനും നിരവധി ഭക്തജനങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ എത്തി
