ബളാംതോട്: മില്‍മ മലബാര്‍ മേഖലാ ക്ഷീരോത്പാദക യൂണിയന് ക്ഷീര സുമംഗലി പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം അംഗമായ ശ്രീജാകുമാരിയുടെ മകള്‍ അശ്വതി എസ്. ന് മില്‍മ ഡയറക്ടര്‍ പി.പി.നാരായണന് വിതരണം ചെയ്തു . മില്‍മ മലബാര്‍ യൂണിയന് ഡയറക്ടര്‍ കെ. സുധാകരന്, മില്‍മ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് വി.ഷാജി, മില്‍മ സൂപ്പര്‍വൈസര്‍ മേഘ മുരളീധരന്, ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരന്‍നായര്‍,കെ.എന്‍. സംഘം സെക്രട്ടറി സി.എസ് പ്രദീപ് കുമാര്‍, സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന് വാര്‍ഷിക പദ്ധതി പ്രകാരം ക്ഷീര കര്‍ഷകരുടെ പെണ്മക്കളുടെ വിവാഹത്തിന് 10000രൂപ വീതം നല്‍കുന്നതാണ് ക്ഷീര സുമംഗലി പദ്ധതി.
