മാവുങ്കാല്‍ :70 കാല് വീട്ടിലെ ഏണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍. നെല്ലിത്തറ എക്കാലിലെ പി നാരായണനാണ്
ഇന്നലെ വൈകിട്ട് ഏണിപ്പടിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹോസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.ഭാര്യ പരേതയായ പി ബാലാമണി. മക്കള്‍ : സുരേഷ് (ഡ്രൈവര്‍), സുനിത (നേഴ്സ് പത്മ ക്ലിനിക് കാഞ്ഞങ്ങാട്), സുനില്‍.മരുമക്കള്‍: ബേബി (എക്കാല്‍ ),പ്രമോദ് (മാഹി). സഹോദരങ്ങള്‍: മാധവി (പടാങ്കോട്ട് കൊടവലം ), കാരിച്ചി (ഒടയംചാല്‍ ) , രോഹിണി (കുണ്ടറ).
