മഹാകവി പി സ്മാരക സമിതി കാഞ്ഞങ്ങാട് പി സാഹിത്യ പുരസ്‌കാരത്തിന് പി.പ്രേമചന്ദ്രന്റെ ”ചിരിച്ചു മരിച്ച ക്ലാസ് മുറികള്‍’ എന്ന പുസ്തകത്തെ തെരഞ്ഞെടുത്തു

കാഞ്ഞങ്ങാട്: മഹാകവി പി സ്മാരക സമിതിയുടെ പി സാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പയ്യന്നൂര്‍ സ്വദേശി പി.പ്രേമചന്ദ്രന്റെ ‘ചിരിച്ചു മരിച്ച ക്ലാസ് മുറികള്‍’ എന്ന പുസ്തകത്തെ തെരഞ്ഞെടുത്തു. പി സ്മാരക സമിതി നല്‍കുന്ന അഞ്ചാമത് സാഹിത്യ പുരസ്‌കാരമാണിത്. ഇരുപതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരം. വിദ്വാന്‍ പി കേളുനായരുടെ അകാലമ രണശേഷം വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയപാഠശാലയില്‍ ഏതാനും മാസ ങ്ങള്‍ മഹാകവി പി പ്രവര്‍ത്തിച്ചിരുന്നു. വിജ്ഞാനദായിനിയുടെ നൂറാംവാര്‍ഷികം ആചരിക്കുന്ന സന്ദര്‍ഭമായതുകൊണ്ട് ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം വിദ്യാഭ്യാസത്തെ മുന്‍നിര്‍ത്തിയുള്ള കൃതികള്‍ക്ക് നല്‍കാന്‍ ഭാരവാഹികള്‍ നിശ്ചയിച്ചത്. വിദ്യാഭ്യാസ വിചക്ഷണരായ, ഡയറ്റ് പ്രിന്‍സിപ്പല്‍മാരായി വിരമിച്ച ഡോ.എം.ബാലന്‍, ഡോ.പി.രാജന്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം.കുഞ്ഞമ്പു പൊതുവാള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മെയ് 17ന് വൈകിട്ട് 4 മണിക്ക് പി.സ്മാരകത്തില്‍ നടക്കുന്ന പരിപാടി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കുരീപ്പുഴ ശ്രീകുമാര്‍ പി. സാഹിത്യ പുരസ്‌കാരം വിതരണവും പി സ്മാരക പ്രഭാഷണവും നിര്‍വ്വഹിക്കും.
പി മുരളീധരന്‍ അധ്യക്ഷനാവും. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ ഇ പി രാജഗോപാലനെ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് ആദരിക്കും. കവി ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ ‘സബ്‌ദെല്ലജോതെ യിലെ സിംഹ സൂര്യന്‍’, ‘സ്ഫുലിംഗങ്ങളുടെ നൃത്തശാല’ എന്നീ പുസ്തകങ്ങള്‍ ചട ങ്ങില്‍ കുരീപ്പുഴ പ്രകാശനം ചെയ്യും. സി പി ശുഭ ഏറ്റുവാങ്ങും ഡോ.കെ.വി സജീവന്‍ സ്വാഗതവും പപ്പന്‍ കുട്ടമത്ത് നന്ദിയും പറയും ഉച്ചക്ക് 2 മണി മുതല്‍ കലാകേന്ദ്രത്തിലെ കലാകാരന്‍മാരുടെ നൃത്ത സംഗീത പരിപാടികളും ലഘു നാടകവും അരങ്ങേറും. വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ ഡോ.കെ.വി.സജീവന്‍, എം കുഞ്ഞമ്പു പൊതുവാള്‍മാസ്റ്റര്‍, എം കണ്ണന്‍ നായര്‍, സുരേഷ് മോഹന്‍, അഡ്വ.കെ.വി.ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!