കാഞ്ഞങ്ങാട്: ജോലിക്കിടെ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യതാപമേറ്റു. അതിയാമ്പൂര്‍ സ്വദേശി
കെ.രതീഷ് (44) ആണ്‌പൊള്ളല്‍ ഏറ്റത്. ഇന്നലെ അതിയാമ്പൂരിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ
പെയിന്റിംഗ് ജോലിക്കിടെയാണ് സൂര്യതാപമേറ്റത്. കുന്നുമ്മല്‍ സഹകരണ ആശുപത്രിയില്‍ ചികിത്സക്ക് ശേഷം വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
