സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കാഞ്ഞങ്ങാട് തുടക്കമാകും

കാഞ്ഞങ്ങാട് :കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍
ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ 10 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ക്രൈസ്റ്റ് സി എംഐ പബ്ലിക് സ്‌കൂള്‍ സ്‌റ്റേഡിയത്തിലുമായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 ജില്ലാ ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീ
മുകളും മല്‍സരത്തില്‍ പങ്കെടുക്കും.

6ന് വൈകിട്ട് 6ന് മുന്‍ കായികമന്ത്രി ഇ.പി. ജയരാജന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷനാവും. കെ.ബി.എ.സെക്രട്ടറി പി.സി.ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.ജെ. സണ്ണിയെ ചടങ്ങില്‍ ആദരിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍, ഫാദര്‍ ജോര്‍ജ് പുഞ്ചയില്‍, എം പി.ജാഫര്‍ ,എം സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, എം വിജയന്‍, ടി.വി മദനന്‍, എം എസ് സുധീപ് ബോസ് എന്നിവര്‍ ആശംസകള്‍ നേരും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനില്‍ ബങ്കളം സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ കെ.സുനില്‍ നന്ദിയും. 10 ന് നടക്കുന്ന സമാപന സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി.രഘുനാഥ് അധ്യക്ഷനാവും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി വി.ശ്രീനിവാസന്‍ സ്വാഗതവും ദിനേശന്‍ മാസ്റ്റര്‍ നന്ദി പറയും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂള്‍ എ, ബി എന്നിവയില്‍നിന്ന് ആദ്യ മൂന്നു സ്ഥാനക്കാരും പൂള്‍ സി, ഡി എന്നിവയില്‍നിന്ന് ഒന്നാം സ്ഥാനക്കാരും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും. പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ 4 പൂളു കളില്‍നിന്ന് ആദ്യ 2 സ്ഥാനക്കാര്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യതനേടും.
മത്സരങ്ങള്‍: ആണ്‍കുട്ടികള്‍: പൂള്‍ എ: തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം . പൂള്‍ ബി: കോഴിക്കോട്, ആല പ്പുഴ, കോട്ടയം, എറണാകുളം . പൂള്‍ സി: കൊല്ലം, പത്തനംതിട്ട, പാലക്കാട് പൂള്‍ ഡി: കാസര്‍കോട്, വയ
നാട്, കണ്ണൂര്‍, പെണ്‍കുട്ടികള്‍: പൂള്‍ എ: കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് . പൂള്‍ ബി: ആലപ്പുഴ, എറണാകുളം, പാലക്കാട്. . പൂള്‍ സി: തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം,പത്തനംതിട്ട . പൂള്‍ ഡി: കൊല്ലം, കോട്ടയം, പത്തനംതിട്ട. എന്നിങ്ങനെയാണ് ഫിക്‌സര്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടുമാണ് നിലവിലെ ചാമ്പ്യന്മാര്‍. വാര്‍ത്ത സമ്മേനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി.വി.രമേശന്‍, പ്രൊഫസര്‍ പി.രഘുനാഥ്, പി വി ശ്രീനിവാസന്‍, അനില്‍ ബങ്കളം, കെ.സുനില്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!