പൂച്ചക്കാടും, മൂവാരിക്കുണ്ടിലും ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: നാല് പേര്‍ക്ക് പരിക്ക് ഇരുചക്ര വാഹനങ്ങളും ഷെഡും കൊടി മരവും തകര്‍ത്തു

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ പൂച്ചക്കാടും, മൂവാരിക്കുണ്ടിലും
ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. പൂച്ചക്കാട് മൊട്ടംചിറ രാംനഗില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സ്ഥാപിച്ച ഷെഡും കൊടി മരവും ഇരുച ക്രവാഹനങ്ങളും തകര്‍ത്തു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടനത്തിന് ഒത്തു കൂടിയ 15 ഓളം ബിജെപി പ്ര വര്‍ത്തകര്‍ക്ക് നേരെയാണ് 100ലധികം വരുന്ന മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം ഇന്നലെ വൈകിട്ട് അക്രമം അഴിച്ച് വിട്ടത്. മൂന്ന് വര്‍ഷം മുമ്പാണ് മൊട്ടം ചിറയില്‍ ഇരുമ്പില്‍ ഓട് മേഞ്ഞ മനോഹരമായ ഷെഡും കൊടിമരവും പണിതത്. ഇതാണ് അടിച്ച് തകര്‍ത്തത്. കൊടി കീറി കത്തിച്ച് കളഞ്ഞു. ഈ സ്ഥലത്ത് കഴിഞ്ഞ ദിവസം നടന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഛത്രപതി ശിവജിയുടെ ഫോട്ടോ വെച്ച് അലങ്കരിച്ചിരുന്നു.
ഈ ഫോട്ടോയുടെ പടമെടുത്ത് ടീം ബല്ല എന്ന വാട്ട്‌സപ്പ് ഗ്രൂപ്പില്‍ റീല്‍സ് ഇട്ട് മെയ് 4ന് ഇത് തൂക്കുമെന്ന് പറഞ്ഞിരുന്നു. വളരെ അസൂത്രമായിട്ടാണ് മുസ്ലീം ലീഗ് അക്രമം നടത്തിയെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ശ്രീനാഥ്, നിഷാല്‍ എന്നിവരുടെ ഇരുചക്രവാഹനം അടിച്ച് തകര്‍ത്തു.

ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പൂച്ചക്കാട് പുതിയപുരയിലെ പി ഹരീഷ് കുമാര്‍ (36),
രജിത് (36) എന്നിവര്‍ക്ക് പരി ക്കേറ്റു. ഇവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാട് വരുത്തി 80,000 രൂപയുടെ നഷ്ടം ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സംഭവത്തില്‍ ഹരീഷ് കുമാറിന്റെ പരാതിയില്‍ മുക്കൂടിലെ അബ്ദുല്‍ റഹ്മാന്‍, വാജിദ്, മൊറഫീഖ്, കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ . എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. .മൂവാരിക്കുണ്ടില്‍ ഇരിക്കുകയായിരുന്ന
ബി ജെ പി പ്രവര്‍ത്തകരായ വി രഞ്ജിത്ത് (42), അര്‍ജുന്‍ (24) എന്നിവരെയാണ് പത്തോളം വരുന്ന
സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. പരിക്കേറ്റവര്‍ ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. സി പി എം പ്രവര്‍ത്തകരായ ഋതിക്, വി.കെ.സജു, അഭിജിത്ത്, സജിത്ത് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

 

error: Content is protected !!