മാവുങ്കാല്‍: പഴവര്‍ഗങ്ങളുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന യുവാവ് അറസ്റ്റില്‍.
മാവുങ്കാല്‍ പാണത്തൂര്‍ റോഡിലെ പാതയോരത്ത് പെട്ടി കട സ്ഥാപിച്ച് പഴവര്‍ഗങ്ങള്‍ക്കൊപ്പം കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന ചിത്താരിയിലെ സി.ബി. അബ്ദുള്‍ റിയാസ് (35) നെയാണ് ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജിയും സംഘവും ചേര്‍ന്ന് ശനിയാഴ്ച ഉച്ചക്ക് അറസ്റ്റ് ചെയ്ത്. ഇയാളുടെ പക്കല്‍ നിന്ന് 22 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ദിനേശന് , പ്രിവന്റിവ് ഓഫീസര്‍ നിധീഷ് വൈക്കത്ത്, പി. ഒ ഗ്രേഡ് പി.നിഷാദ്, കെ. മഹേഷ് , പി .മനോജ്, സി. ഇ. ഒ. അരുണ്‍ ആര്. കെ , ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. കഞ്ചാവ് പിടികൂടിയ സംഭവത്തെ തുടര്‍ന്ന് മലയോര പാതയോരത്ത് അനധികൃതമായി സ്ഥാപിച്ച പെട്ടികട നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് എസ് ഐ.സി.പി.ജിജേ ഷിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം താല്‍ക്കാലികമായി കെട്ടിയ പന്തലും പെട്ടിക്കടയും മാറ്റി.
