പാറക്കടവ് പുളിക്കാല്‍ ദേവസ്ഥാനത്ത് അരങ്ങേറ്റം കുറിച്ച ശ്രീ സായൂജ്യം ശിങ്കാരി മേളം ടീമിന് ആദരവ് നല്‍കി; വാര്‍ഡ് മെമ്പര്‍ എം.ഷിബു ആദരവ് ഉദ്ഘാടനം ചെയ്തു

പാണത്തൂര്‍ : പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച ശ്രീ സായൂജ്യം ശിങ്കാരി മേളം ടീമിന് വാര്‍ഡ് .മെമ്പര്‍ എം.ഷിബു ആദരവ് നല്‍കി. പാറക്കടവ് പുളിക്കാല്‍ കരിംചാമുണ്ഡി മലചാമുണ്ഡി ദേവസ്ഥാനത്ത് വെച്ചാണ് ആദരവ് നല്‍കിയത്.ഒരു മാസത്തെ കഠിനമായ പരിശീലനത്തിനൊടുവില്‍ ക്ഷേത്ര തിരുമുറ്റത്ത് അരങ്ങേറ്റം കുറിച്ച സായൂജ്യം ടീമില്‍ പാറക്കടവ്, നെല്ലിക്കുന്ന്, പെരുതടി എന്നിവിടങ്ങളില്‍ നിന്നായി പതിനാറ് പേരുണ്ട്.കൊട്ടോടി ചീമുള്ളടുക്കത്തെ രാജേഷാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.ക്ഷേത്രം കര്‍മ്മി സുരേന്ദ്രന്‍ പാറക്കടവ്, രാജേഷ് പാറക്കടവ്,രതീഷ് ബാബു,സുകുമാരന്‍. പി സി,രമേഷ്,ബാലന്‍,നാരായണ്‍ പി എം,കുഞ്ഞിക്കണ്ണന്‍,രതീഷ്, സി പി നാരായണന്‍,മധു, അനൂപ്, സുധീഷ്,മാധവന്‍ പാറക്കടവ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!