മാവുങ്കാല്‍: മാവുങ്കാല്‍ ടൗണിലെ ഗതാഗതപ്രശ്‌നങ്ങള്‍ ശ്വാശത പരിഹരമെന്ന രീതിയില്‍ കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങള്‍ റോഡ് മുറിച്ച് കടക്കാന്‍ പാകത്തില്‍ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്താന്‍ തീരുമാനം.
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് സമരവുമായി മുന്നോട്ട് പോകാന്‍ തിരുമാനിച്ചത്. ഈ മാസം ആറാം തീയ്യതി മുതലാണ് മാവുങ്കാല്‍ ടൗണില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങുക. ബി ജെ പി സംസ്ഥാന സമിതിയംഗം എ.വേലായുധന്‍, മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത്, ജില്ലാ കമ്മിറ്റിയംഗം രവീന്ദ്രന്‍ മാവുങ്കാല്‍, അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് മിഥില,ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി ബാബു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
