മാവുങ്കാല്‍: കേരളത്തിന്റെ തനത് കലാരൂപമായ കോല്‍കളിക്ക് പുതുജീവന്‍ നല്‍കാന്‍ പള്ളോട്ടെ കുട്ടികള്‍.
പള്ളോട്ട് ഭഗവതി ദേവസ്ഥാനത്ത് നടക്കുന്ന ഉല്‍സവത്തിന്റെ ഭാഗമായിയുള്ള പരിപാടില്‍ ഇന്ന് വൈകിട്ട് 6ന്
പള്ളോട്ടും പരിസരത്തെയും 14 കുട്ടികളാണ് കോല്‍ക്കളിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കോല്‍ക്കളി കലാ രംഗത്ത് 40 വര്‍ഷത്തെ ഇതിനിടയില്‍ നിരവധി ശിഷ്യന്മാരെ വാര്‍ത്തെടുത്തിട്ടുള്ള പുതുക്കൈയിലെ കെ.ശ്രീധരന്‍ നായരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 4 മാസം കൊണ്ടാണ് വിദ്യാര്‍ത്ഥികളായ പി.വി. ദേവനന്ദന്‍, പി. വി. നീരവ് , പി. വി. നീരജ് , ടി. കെ.ആദികേഷ്, കൈലാസ് ബാബു , പി.സഞ്ജയ് , എസ്.ഗൗതം, എസ്.കൃഷ്ണ ദേവ്, വി. എം.നൈവേദ്,
പി. കെ.ആദിശങ്കര്‍, പി. കെ.ശിവദാസ്, പി. എ.അവിനാഷ്, വി. കെ.റയാന്‍ ലതീഷ്, കെ.ആദിദേവ് എന്നിവര്‍
പിരിശീലനം പൂര്‍ത്തികരിച്ചത്. പുതിയ തലമുറയിലെ കുട്ടികള്‍ കോല്‍കളി പഠിക്കാന്‍ മുന്നോട്ടുവന്നത് തന്നെ
ഈ കലയ്ക്ക് അംഗീകാരമായി കാണുന്നുയെന്ന് ശില്‍പ്പി കൂടിയായ കെ.ശ്രീധരന്‍ നായര്‍ പറഞ്ഞു.
