വേനലിനെ അതിജീവിക്കാന്‍ ദാഹജല സംവിധാനവുമായി നന്മ മരം കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്:സന്നദ്ധ സേവനമ മേഖലയില്‍ എന്നും ജനങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന നന്മമരം കാഞ്ഞങ്ങാട് കടുത്ത വേനലില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തുണയായി ദാഹജലം നല്‍കുന്നതിന് തണ്ണീര്‍പ്പന്തല്‍ സ്ഥാപിച്ചു.
നിത്യവും നിരവധി ആളുകള്‍ സന്ദര്‍ശനം നടത്തുന്ന കാഞ്ഞങ്ങാട് പട്ടണത്തിലാണ് വേനല്‍ക്കാലം മോരും വെള്ളവും, കുടിവെള്ളവും ലഭ്യമാക്കുന്ന സംവിധാനം ഒരുക്കിയത്. നന്മമരം കാഞ്ഞങ്ങാടിന്റെ തണ്ണീര്‍പന്തല്‍ പദ്ധതി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി എം മുഹമ്മദ് അസ്‌ലമിനു കുടിവെള്ളം നല്‍കി നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നന്മ മരം കാഞ്ഞങ്ങാട് പ്രസിഡണ്ട് ബിബി കെ ജോസ് അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാടിനെ വിശപ്പ് രഹിത നഗരമാക്കുന്നതിന് ഭക്ഷണ വിതരണം, രക്തദാനം, പ്രകൃതി സംരക്ഷണം, നിയമപാലകര്‍ക്കുള്ള പിന്തുണ നല്‍കാന്‍,പൊതുജന സേവനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നിരവധി വര്‍ഷക്കാലമായി കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ്
നന്മമരം ചെയര്‍മാന്‍ സലാം കേരള, ഉപദേശസമിതിയംഗം സിപി ശുഭ, മദനി ഹമീദ് എന്നിവര്‍ സംസാരിച്ചു. നന്മ മരം സെക്രട്ടറി ഷിബു നോര്‍ത്ത് സ്വാഗതം പറഞ്ഞു. നന്മമരം പ്രവര്‍ത്തകരായ ടി കെ വിനോദ് , ഗോകുലാനന്ദന്‍ മോനാച്ച, ദിനേശന്‍ എക്‌സ്പ്ലസ് , രമ്യഹരി, രാജിമധു, വിനു വേലാശ്വരം പുഷ്പ കൊളവയല്‍, സതീശന്‍ മടിക്കൈ, ബി കെ പ്രസാദ് , ബഷീര്‍ കൊത്തിക്കാല്‍, സബീഷ് ചിത്താരി , വി എസ് മധുസുദന്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

error: Content is protected !!