ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 2 മുതല്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെ സംഘടിപ്പിക്കുന്ന ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 2, 3, 9, 10 തീയതികളിലായി ജില്ലയിലെ രണ്ട് വേദികളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സബ് ജുനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ്, വെറ്ററന്‍സ് (ആണ്‍, പെണ്‍) വിഭാഗങ്ങളിലായി സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സബ് ജുനിയര്‍ (അണ്ടര്‍ 9,11, 13) വിഭാഗം മത്സരങ്ങള്‍ മെയ് 2 നും, മാസ്റ്റേഴ്‌സ് വെറ്ററന്‍സ് വിഭാഗം മത്സരങ്ങള്‍ മെയ് 3നും കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള കെ.എസ്.ബി.സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ജൂനിയര്‍ (അണ്ടര്‍ 15, 17) വിഭാഗം മത്സരങ്ങള്‍ മെയ് 9നും, അണ്ടര്‍ 19, സീനിയര്‍ വിഭാഗം മത്സരങ്ങള്‍ മെയ് 10നും ചെങ്കള സ്മാഷ് വേള്‍ഡ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ www.kbsa.co.in എന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മെയ് 2, 3 തീയതികളില്‍ നടക്കുന്ന മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30ന് അവസാനിക്കും. മെയ് 9, 10 തീയതികളിലെ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ മെയ് 7നും അവസാനിക്കും.
മത്സരങ്ങള്‍ എല്ലാ ദിവസവും രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കും. ഒരു ഇവന്റ്‌റില്‍ നാലോ അതില്‍ കൂടുതലോ എന്‍ട്രികള്‍ ലഭിച്ചാല്‍ മാത്രമേ മത്സരം ഉ ണ്ടായിരിക്കുകയുള്ളൂയെന്നും ഭാരവാഹികള്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: 97468 93933, 99467 79946, 94000 06600. വാര്‍ത്ത സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗഫൂര്‍ ബേവിഞ്ച, ജനറല്‍ സെക്രട്ടറി എ എസ് എന്‍ പ്രസാദ്, ട്രഷറര്‍ എം കെ വിനോദ് കുമാര്‍, ഹംസ ചിത്താരി, മുഹമ്മദ് ആര്‍ട്‌സ്‌പോട്ട് , കെ വിനോദ്, സി എന്‍ സിറാജുദ്ദീന്‍, കെ.എ ഇംതിയാസ്, എന്‍.അബ്ദുള്‍ നാസര്‍, ടി എം.മുനീര്‍, ഹംസ മുല്ലച്ചേരി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!