കേളോത്ത് ശ്രീ ഭദ്രകാളി കാവ് പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി ‘ഗുരുവന്ദനം’ എന്ന ചടങ്ങ് സംഘടിപ്പിച്ചു

പുല്ലൂര്‍ : കേളോത്ത് ശ്രീ ഭദ്രകാളികാവിലെ പ്രതിഷ്ഠാ ദിന വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി
ശ്രീകേളോത്ത് കാവിലമ്മ അദ്ധ്യാത്മിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ‘ഗുരുവന്ദനം’ ശ്രദ്ധേയമായി.
കേളോത്ത് ഗ്രാമത്തിലെ മുതിര്‍ന്ന ഗുരുജനങ്ങളെ ചടങ്ങില്‍ ആദരിച്ചു. മൂന്നാം മൈല്‍ ശങ്കരമഠം സ്വാമി ശ്രീ ധര്‍മ്മ ചൈതന്യ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവരെ എങ്ങനെ ബഹുമാനിക്കണമെന്ന് ഇത്തരം ചടങ്ങുകള്‍ പുതു തലമുറയ്ക്ക് നല്‍കുന്ന സന്ദേശം മഹത്തരമാണെന്നും സംഘാടകരെയും ആഘോഷ കമ്മിറ്റിയെയും അഭിനന്ദിച്ചു സംസാരിച്ചു കൊണ്ട് നടത്തിയ അനുഗ്രഹ ഭാഷണത്തില്‍ ഉദ്ഘാടകനായ സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു. ചടങ്ങില്‍ നാട്ടുകാരനും നിരവധി ഭക്തിഗാനങ്ങള്‍ തയ്യാറാക്കി ശ്രദ്ധേയനുമായ ഡിവൈഎസ്പി. ടി. ഉത്തംദാസ് മുഖ്യ പ്രഭാഷണം നടത്തി വിശിഷ്ട വ്യക്തികളായ കേളോത്ത് ശ്രീ ഭദ്രകാളി കാവ് തന്ത്രി ശ്രീ വിഷ്ണു കുണ്ടലായര്‍, മഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, രോഹിണി തുളസിദാസന്‍ ഭട്ടതിരി, വാദ്യകലാകാരന്‍ കടന്നപ്പള്ളി സുധാകര മാരാര്‍ എന്നിവരെയും കേളോത്ത് ഗ്രാമത്തിലെ 60 ലധികം മുതിര്‍ന്ന വ്യക്തികളും നാടിന്റെ ആദരവ് ഏറ്റുവാങ്ങി. ശ്രീഭദ്രകാളി കാവ് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി മുന്‍ പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, മാതൃ സമിതി അംഗങ്ങളായ സതി കരുണാകരന്‍, ലീല കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എ രാജു മാസ്റ്റര്‍ സ്വാഗതവും ഭരണ സമിതി പ്രസിഡന്റ് ടി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു

 

error: Content is protected !!