കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞ ബാലചിത്രകാരന്‍ ആദിത്യന്റെ അഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്ര ശില്‍പ കളരി നടത്തി. ആദിത്യന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുകൊടുത്ത ആദിത്യപ്രഭ കൂട്ടായ്മയാണ് ‘ആദിത്യം’ എന്ന പേരില്‍ ഹോസ്ദുര്‍ഗ് യു.ബി.എം.സി.എ.എല്‍.പി.സ്‌കൂളില്‍ ചിത്രശില്പ കളരി നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. രാവിലെ ചിത്രകലാ കളരിയും ഉച്ചയ്ക്കു ശേഷം കളിമണ്ണില്‍ ശില്‍പങ്ങളൊരുക്കുന്ന പഠനപരിശീലനവുമായിരുന്നു. വിവിധ സെഷനുകളിലായി നടന്ന പരിപാടികള്‍ ആദിത്യപ്രഭ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ ഇ.വി.ജയകൃഷ്ണനും ‘ആദിത്യം’ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആര്‍ട്ടിസ്റ്റ് വിനോദ് അമ്പലത്തറയും നിയന്ത്രിച്ചു. ചിത്രശില്പകളരി കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷനും ആദിത്യപ്രഭ കൂട്ടായ്മയുടെ ചെയര്‍മാനുമായ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക വികാസത്തിന് കലാപരമായ ഇത്തരം ഇടപെടലുകള്‍ ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എം.കെ. വിനോദ്കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ചന്ദ്രന്‍, മുന്‍ എ.ഇ.ഒ. പി.വി. ജയരാജ്, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ വിനോദ്കുമാര്‍ മേലത്ത്, യു.ബി.എം.സി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.ടി. രാജീവന്‍,കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്മാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ആദിത്യന്റെ കലാസൃഷ്ടികളുടെ അവതരണ സെഷന്‍ എഴുത്തുകാരി സി.പി. ശുഭ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ആസൂത്രണ സമിതിയംഗം ബി. മുകുന്ദപ്രഭു അധ്യക്ഷനായി. വിനോദ് അമ്പലത്തറ അവതരണം നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പ്രവീണ്‍കുമാര്‍ സംസാരിച്ചു. ചിത്രീകരണക്കളരി പി.എം.അബ്ദുള്‍ നാസറിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ സചീന്ദ്രന്‍ കാറഡുക്ക ക്ലാസെടുത്തു. ‘ഒപ്പം വരക്കാം’ സെഷന്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ വില്യംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ.വൈസ് പ്രസിഡന്റ് നാരായണന്‍ മൂത്തല്‍ അധ്യക്ഷനായി. സുമേശന്‍ മടിക്കൈ, ആദര്‍ശ്, സുചിത്ര മധു എന്നിവര്‍ പരിശീലനം നല്‍കി. കാഞ്ഞങ്ങാട് പ്രസ്‌ഫോറം വൈസ് പ്രസിഡന്റ് കെ.എസ്. ഹരി സംസാരിച്ചു. ‘മണ്ണില്‍തൊടാം’ എന്ന പേരില്‍ നടത്തിയ കളിമണ്‍ ശില്‍പ നിര്‍മാണ പരിശീലനം ആദിത്യപ്രഭ കൂട്ടായ്മയുടെ ഖജാന്‍ജിയും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രഥമധ്യാപകനുമായ ടി.വി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യു.ബി.എം.സി. സ്‌കൂള്‍ മുന്‍ അധ്യാപിക വി.കെ. ബിനു അധ്യക്ഷയായി. ശില്‍പി ശ്യാംപ്രസാദ് പരിശീലനം നല്‍കി. കാഞ്ഞങ്ങാട് പ്രസ്‌ഫോറം സെക്രട്ടറി ബാബുകോട്ടപ്പാറ സംസാരിച്ചു. സമാപന സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ദാമോദരന്‍ ആര്‍ക്കിടെക്ട് ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. എം.കെ. വിനോദ്കുമാര്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് പ്രസ് ഫോറം മുന്‍ പ്രസിഡന്റ് ടി.കെ. നാരായണന്‍, ബി.സുനിതകുമാരി എന്നിവര്‍ സംസാരിച്ചു.
