കാഞ്ഞങ്ങാട്: അഞ്ചരക്കണ്ടി മെഡിക്കല്‍ കോ ളേജിലെ ദലിത് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണത്തിനുത്തരവാദികളെ മുഴുവന്‍ അറസ്റ്റു ചെയ്യുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, നിധിന്‍ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്കുക. അഞ്ചരക്കണ്ടി ദന്തല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ്സന്വേഷണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് ദലിത് സംഘടനകളു ടെ നേതൃത്വത്തില്‍ 28ന് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണ മെന്ന് ദലിത് സംഘടനകളു ടെ കോഡിനേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വ്യാപാകമായി നടക്കുന്ന ഹര്‍ത്താല്‍ ജില്ലയില്‍ ശക്തമായിരിക്കു മെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ഹര്‍ത്താല്‍ അവശ്യ സര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. മ റ്റെല്ലാ വിഭാഗം ജനങ്ങളും ഹര്‍ത്താലുമായി സഹകരിക്കണ മെന്നും അവര്‍ കൂട്ടി ചേര്‍ത്തു. വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ രതീഷ് കാട്ടുമാടം, പൊന്നപ്പ അമ്മ ങ്കോട്, ശ്രീനിവാസന്‍, അനീഷ് പയ്യാവൂര്‍ എന്നിവര്‍ സംബന്ധിച്ചു.
