എ കെ ജി സ്മാരക ഗ്രന്ഥാലയം ബാലവേദി വായന കളരി ആവേശമായി

പുല്ലൂര്‍: എ കെ ജി സ്മാരക ഗ്രന്ഥാലയം ബാലവേദി കുട്ടികള്‍ക്കായി ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ തുടക്കം കുറിച്ചു. ഉദ്ഘാടനം സാഹിത്യകാരനും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി. കെ. പനയാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ ഒയക്കട അദ്ധ്യക്ഷത വഹിച്ചു . വായനകളരി കണ്‍വീനര്‍ വി.മാധവന്‍ പദ്ധതി വിശദീകരിച്ചു. താലുക്ക് ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് കണ്‍വീനര്‍ പി അബ്ദുള്‍ലത്തീഫ് .എം വിജയന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതം ഗ്രന്ഥാലയം സെക്രട്ടറി എം വി നാരായണന്‍ പറഞ്ഞു.
പ്രവര്‍ത്തകര്‍ റീല്‍സ് ഡോക്യുമെന്ററി . പുസ്തകാസ്വാദനം .റീഡിംഗ് തിയേറ്റര്‍ . നാടക കളരി . കഥ / കവിത / ചിത്രശില്ലശാല, വോളിബോള്‍ പരിശീല ക്യാമ്പ്, രക്ഷിതാക്കളും കുട്ടികള്‍ക്കുമായി വിനോദയാത്ര, കൈയെഴുത്ത് മാസിക,ഉദ്ഘാടനം സമാപാന യോഗങ്ങള്‍, വായന കളരി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

 

error: Content is protected !!