ചിറ്റാരിക്കാല്‍: അസുഖ ബാധിതയായി ചികില്‍സയിലായിരുന്ന ചിറ്റാരിക്കല്‍ ബി ആര് സി, സി ആര് കോഡിനേറ്റര്‍ അന്തരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീതരാജന്റെയും കോടങ്കല്ലിലെ കെ വി രാജന്റെയും മകള്‍ സ്വാതി രാജന് (27) ആണ് മരിച്ചത്. ചെറുപുഴ ലീഡര്‍ ഹോസ്പിറ്റലില്‍ വെച്ച് ചികില്‍സക്കിടെ ഇന്ന് രാവിലെയാണ് മരണം. ഭര്‍ത്താവ് രജിത്ത് പൂങ്ങോട് (ഡി.വൈ.എഫ്.ഐ വെസ്റ്റ് എളേരി ബ്ലോക്ക് പ്രസിഡന്റ്).
