കാഞ്ഞങ്ങാട്: ഏപ്രില്‍ 22ന് കാഞ്ഞങ്ങാട് നടക്കുന്ന ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ നേതൃസംഗമം വിജയിപ്പിക്കുവാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നേതൃസംഗമം ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര് ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ തൊഴില്‍ പുരസ്കാരം നേടിയ തൊഴിലാളികളെ ആദരിക്കും . യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ജി ദേവ് അധ്യക്ഷത വഹിച്ചു. ടി വി കുഞ്ഞിരാമന്, ഗംഗാധരന് എന്‍, തോമസ് സെബാസ്റ്റ്യന്‍, സിഒ സജി, എ കുഞ്ഞമ്പു, മാധവന് നായര്‍, പി ബാലകൃഷ്ണന്, ചന്ദ്രശേഖരന് പിവി , സിജെ ടോണി, മഹാരാജ് ഉപ്പള, അബൂബക്കര്‍ തുരുത്തി, വിനോദ് കുമാര്‍ അരമന എന്നിവര്‍ സംസാരിച്ചു.
