കര്‍ഷക തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ നടന്ന വന്‍ സാമ്പത്തിക അഴിമതി: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം :ബി എം എസ്

കാഞ്ഞങ്ങാട്: കര്‍ഷക തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ അടക്കുന്ന അംശാദായംബോര്‍ഡില്‍ അടക്കാതെ തിരിമറി നടത്തിയ ജീവനക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കാസര്‍കോട് ജില്ലാ കര്‍ഷക തൊഴിലാളി സംഘം ബി എം എസ് കര്‍ഷക തൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ബി എം എസ് സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ കേളോത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുനില്‍ വാഴക്കോട് അധ്യക്ഷനായി.ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു, വൈസ് പ്രസിഡന്റ് ഗീതബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിമാരായ പ്രദീപ് കേളോത്ത്, ലീലാകൃഷ്ണന്‍, ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍, സെക്രട്ടറി അജയന്‍, ട്രഷറര്‍ കുഞ്ഞികൃഷ്ണന്‍ യൂണിയന്‍ ഭാരവാഹികളായ എന്‍.നാരായണന്‍ വാഴക്കോട്, സുലോചന കോട്ടപ്പാറ, തങ്കച്ചന്‍ പാണത്തൂര്‍, രമിഷ, സുരേഷ് ദേളി,പുഷ്പരാജ്,വിജയകുമാരി,ശ്രീധര ചേനക്കോട്, ബാബുമോന്‍ ചെങ്കള, രാമചന്ദ്രന്‍ തട്ടുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ പൊയ്നാച്ചി സ്വാഗതവും ആനന്ദ മുള്ളേരിയ നന്ദിയും പറഞ്ഞു.

 

error: Content is protected !!