കൊലപാതക കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പോലീസ് മഹാരാഷ്ട്രയില്‍ വെച്ച് സാഹസികമായി പിടികൂടി

കാഞ്ഞങ്ങാട് ; കൊലപാതക കേസില്‍ ഒഴിവില്‍ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പോലീസ് മഹാരാഷ്ട്രയില്‍ വെച്ച് സാഹസികമായി പിടികൂടി.അമ്പലത്തിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട തട്ടുമ്മല്‍ പെ ടവടുക്കത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല (57) യെ കൊലപ്പെടുത്തിയ പ്രതി പശ്ചിമബംഗാള്‍ മുര്‍ഷിബാദ് സ്വദേശിയെയാണ് മഹാരാഷ്ട്രയിലെ നേവി മുംബൈയില്‍ വെച്ച് കാസര്‍കോട് ജില്ലാ പോലീസ് മേധാവി നിതിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം
പിടികൂടിയത്. 2017 നവംബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലീലയുടെ വീട്ടില്‍ തേപ്പ് ജോലിക്ക് എത്തിയ പ്രതി ലീലയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാലയും കമ്മലും കൈക്കലാക്കിയ ശേഷം മുങ്ങുകയായിരുന്നു. അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈയില്‍ ഹോം കോടതി ജാമ്യം നല്‍കിയിരുന്നു. വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പ്രതിക്കെതിരെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു .
പോലീസ് മേധാവിയായി നിതിന്‍ രാജ് ചുമതല ഏറ്റെടുത്തതോടെയാണ് കേസ് വീണ്ടും ജീവന്‍ വച്ച് .
മൊബൈല്‍ ഫോണ്‍ ഒന്നും ഉപയോഗിക്കാതിരുന്ന പ്രതിയെ പിടികൂടാന്‍ അമ്പലത്തറ പോലീസ് ഏറെ പ്രയാസപ്പെട്ടു. പ്രതിയുടെ സുഹൃത്തുക്കളെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ഷാജു, എ എസ് ഐ. കെ. ജയരാജന്‍ ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു, ബിജു കീനേരി എന്നിവര്‍ അടങ്ങുന്ന സംഘമാണ് നേവി മുംബൈയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത് . അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

 

error: Content is protected !!