കരിന്തളം:ബി.ജെ.പി നേതാവ് അഡ്വ:?കെ. കെ. നാരായണന് ഒന്നാം അനുസ്മരണം സമ്മേളനം
ഓഗസ്റ്റ് 11-ന് കോയിത്തട്ടയില്‍ ? വച്ച് നടക്കും. ബി.ജെ.പി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുസ്മരണ പരിപാടി വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരണ യോഗം നടന്നു.സഹാകാര്‍ ഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് പെരിയങ്ങാനം അധ്യക്ഷനായി. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് വര്‍ണ്ണം, മണ്ഡലം വൈപ്പസിന് മധു വട്ടിപുന്ന,
സെക്രട്ടറി രഞ്ജിത്ത് വരയില്‍, എ.വി. ദാമോദരന്‍, സി. കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, വി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. നിഷാന്ത് കുമ്പളപള്ളി സ്വാഗതവും പ്രകാശന് കുമ്പളപള്ളി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അഡ്വ: കെ. രാജഗോപാല്‍ (രക്ഷാധികാരി) .കെ. രാധാകൃഷ്ണന് കരിമ്പില്‍ (ചെയര്മാന്), പ്രമോദ് വര്‍ണ്ണം (കണ്‍വീനര്‍) തുടങ്ങി 51 പേരുടെ കമ്മറ്റിക്ക് രൂപം നല്കി. ?അനുസ്മരണ സമ്മേളനത്തില്‍ ബി.ജെ.പി യുടെ ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
