ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം: കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍17 മുതല്‍ 23 വരെ നടന്നുവരുന്ന നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അന്നദാനത്തിനുള്ള വിഭവങ്ങളുമായി നിരവധി ഭക്തജനങ്ങള്‍ ഫ ല മൂല ധാന്യങ്ങളുമായി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. രാവിലെ 7.20 മുതല്‍ 8. 20 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നായരച്ചന്‍ വീട് തറവാടിന്റെയും ബേളൂര്‍ മലൂര്‍ തറവാടിന്റെയും നേതൃത്വത്തില്‍ കന്നി കലവറ നിറക്കല്‍ ചടങ്ങ് നടന്നു. തുടര്‍ന്ന് മടിയന്‍ മാരാര്‍ സഭ, സത്യകഴകം കണ്ണച്ചന്‍ വീട് മടിയന്‍, കോട്ടച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രം, വെള്ളിക്കോത്ത് തെരുവ് ചൂളിയാര്‍ ഭഗവതി ക്ഷേത്രം, മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ഭഗവതി ക്ഷേത്രം, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രം, വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവ്, ചാമുണ്ഡികുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം, മധുരക്കാട് ധര്‍മ്മശാസ്താ ക്ഷേത്രം, ഇടപ്പണി ഭഗവതി കാവ്, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, അജാനൂര്‍ കൂറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള കലവറ ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് അന്നദാനവും നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്ര സന്നിധിയില്‍ ഭജനാമൃതം അരങ്ങേറി. വൈകുന്നേരം 7 മണിക്ക് മതസൗഹാര്‍ദ്ദ സമ്മേളനവും രാത്രി എട്ടുമണിക്ക് മടിയന്‍ കൂലോം മാതൃ സമിതിയുടെ മെഗാ തിരുവാതിരയും അരങ്ങേറി. ഏപ്രില്‍ 19ന് ഞായറാഴ്ച രാവിലെ മുതല്‍ വിവിധ താന്ത്രിക കര്‍മ്മങ്ങളും രാവിലെ പത്തുമണിക്ക് ആചാര്യ സംഗമവും തുടര്‍ന്ന് ഭക്തിഗാനസുധ, അന്നദാനം, ഭജനാ മൃതം, തായമ്പക ദേവ സംഗീതം ഭക്തിഗാനസുധ എന്നിവയും നടക്കും. ഏപ്രില്‍ 23ന് നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം സമാപിക്കും.

 

error: Content is protected !!