പരപ്പച്ചാല്‍ പുഴയിലേക്ക് ലോറി മറിഞ്ഞ് അപകടം: മൂന്ന് പേര്‍ക്ക് പരിക്ക്

കുന്നുംകൈ : പരപ്പച്ചാല്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 7.30 മണിയോടെ ആണ് അപകടം. തമിഴ്‌നാട്ടില്‍ നിന്നും വളം കയറ്റി നീലേശ്വരം വഴി കുന്നുംകൈ
ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശികളായ അഷകര്‍, മൊയ്തു,
തമിഴ്‌നാട് സ്വദേശി വരദരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഷകര്‍, വരദരാജ്
എന്നിവരെ കാസര്‍കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി. മൊയ്തു തേജസിനെ ഹോസ്പിറ്റലിലും
ചികില്‍സയിലാണ്. സ്ഥിരം അപകടമേഖലയായ ഇവിടെ നേരത്തെയും അപകടം നടന്നിരുന്നു. സിമെന്റ് കയറ്റി വന്ന ലോറി മറിഞ്ഞു രണ്ട് പേര്‍ മരിച്ചിരുന്നു. അത് ശേഷം ഗ്യാസ് നിറച്ച ലോറിയും അപകടത്തില്‍ പെട്ടിരുന്നു.

 

error: Content is protected !!