പാറപ്പള്ളി : ലോകത്ത്നമ്മള്ക്ക് മറയാകുന്ന എന്തെല്ലാംതടസ്സങ്ങള് ഉണ്ടോ? അതിനെല്ലാം നാം ഉയര്‍ത്തി കളഞ്ഞ് പൂര്‍ണമായും വിശുദ്ധമായ ഈമാനിനെ വളര്‍ത്തിയെടുക്കണം, ആ ഈമാനന്ന പ്രത്യേക ടെക്നോളജിയെ ഉപയോഗപ്പെടുത്താന്‍ നാംശ്രമിക്കണം. ഇങ്ങനെ ജീവിച്ചവരാണ് നമുക്കു മുമ്പേ കഴിഞ്ഞുപോയ മഹാന്മാര്എന്ന് സമസ്ത പ്രസിഡണ്ടുംകാഞ്ഞങ്ങാട് സംയുക്തജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു .ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങില്‍ ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ , അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. പാറപ്പള്ളി മുദരിസ് മുനീര്‍ ഫൈസി ഇര്‍ഫാനി , ഉറൂസ് കമ്മിറ്റി ചെയര്മാന് കെ , അബൂബക്കര്‍ ഹാജി കാലിച്ചാന്‍പാറ, കണ്‍വീനര്‍ കെ എം , അബ്ദുറഹ്മാന്, എ എം, ബഷീര്‍ പറക്കളായി, പി ,അബ്ദുല്ല ഹാജി മയൂരി ,ഇസ്മായില്‍ സഅദി ,നിസാര്‍ ബാഖവി തുടങ്ങിയവര്‍സംബന്ധിച്ചു.
എം കെ, അസൈനാര്‍ കുണ്ടടുക്കംസ്വാഗതവും, നാസര്‍ മയൂരിനന്ദിയും പറഞ്ഞു.
