കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി. കുശവന്‍ കുന്നില്‍ നടന്ന മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഉദ്ഘാടനം അ ജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ നിര്‍വഹിച്ചു. കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍,മുന്‍ പഞ്ചായത്തംഗം കെ.മീന എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. ആനന്ദ ആശ്രമം ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി. സ്‌നേഹ സ്വാഗതം പറഞ്ഞു
