ചീമേനി ആലപ്പടമ്പ് സ്‌ക്കൂട്ടിയില്‍ കാര്‍ ഇടിച്ച് സൂംബ ഡാന്‍സ് പരിശീലക മരിച്ചു

ചീമേനി:ആലപ്പടമ്പ് കിണറുമുക്കില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചീമേനി ന്യൂട്രീഷന്‍ ഫുഡ് സ്ഥാപന ഉടമയും സൂംബ ഡാന്‍സ് പരിശീലകയുമായ പയ്യന്നൂര്‍ മാത്തില്‍ കൊടക്കല്‍ അഞ്ചാം പുരയില്‍ ബിജുവിന്റെ ഭാര്യ ടി.വി. ഷീന( 37) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.10 മണിയോടെയാണ് അപകടം.
ചീമേനിയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഷീന സഞ്ചരിച്ച സ്‌കൂട്ടിയില്‍ പയ്യന്നൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു .ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. കാര്‍ ഡ്രൈവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. മക്കള്‍: ടി.വി. ആര്‍ദ്ര, ലക്ഷ്മി. പിതാവ്: എ.വി. രവീന്ദ്രന്‍. അമ്മ: ലളിത. സഹോദരങ്ങള്‍: വിനീത്, പ്രസൂന, ദേവാഞ്ജന.

 

error: Content is protected !!