കാഞ്ഞങ്ങാട്: കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മടിയന്‍ താത്രത്തി ജാനകി (74)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 10 മണിയോടെ അള്ളങ്കോട്ട് പാലത്തിന് സമീപം കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്ന ജാനകി ഇന്നലെ രാവിലെയാണ് വീട്ടില്‍ നിന്നും പോയത്. രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. അബദ്ധത്തില്‍ വെള്ളത്തില്‍ വേണമെന്ന് സംശയിക്കുന്നു.
