വക്കുവളപ്പ് തറവാട് ബ്രഹ്മകലശകളിയാട്ട മഹോല്‍സവം; കന്നിക്കലവറയുടെ കുറ്റിയടിക്കല്‍ ഏപ്രില്‍ 22ന്

നീലേശ്വരം: ശ്രീ വക്കുവളപ്പ് തറവാട് ബ്രഹ്മകലശകളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ കന്നിക്കലവറയുടെ കുറ്റിയടിക്കല്‍ കര്‍മ്മം ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ 11.05 മുതല്‍ 11.52 വരെ നിശ്ചയിച്ച ശുഭമുഹൂര്‍ത്തത്തില്‍ നടക്കും. തറവാടിന്റെ പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും വിളിച്ചോതുന്ന ഈ മഹനീയ ചടങ്ങില്‍ തറവാട്ടംഗങ്ങളും ആഘോഷ കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കുചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. മഹോല്‍സവത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ബ്രഹ്മകലശകളിയാട്ട മഹോല്‍സവത്തോടനുബന്ധിച്ച മറ്റ് ചടങ്ങുകളുടെ തീയതികളും പരിപാടികളും പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

error: Content is protected !!