പാണത്തൂര്‍ : പട്ടികവര്‍ഗ്ഗ ഊരുകളിലെ കുട്ടികളുടെ സാമൂഹിക ചുറ്റുപാടില്‍ മാറ്റം വരുത്തുവാനും, കുട്ടികളില്‍ പഠനത്തില്‍ താല്‍പര്യം വര്‍ദ്ധിപ്പിച്ച് സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വേണ്ടി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഊരുകളില്‍ നടത്തുന്ന സാമൂഹ്യ പഠനമുറികളില്‍ പഠനോത്സവങ്ങള്‍ സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ പാറക്കടവ് പഠനമുറിയിലെ പഠനോത്സവം വാര്‍ഡ് മെമ്പര്‍ എം ഷിബു ഉത്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ രമേഷ് ആര്‍ അധ്യക്ഷത വഹിച്ചു. എസ്.ടി പ്രമോട്ടര്‍ സുമിത്ര ആര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കാസര്‍ഗോഡ് ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ രേവതി എന്‍, അസീമ തസ്‌ലിം, എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ അധ്യാപകന്‍ രതീഷ് ആര്‍ പഠന ക്യാമ്പ് കൈകാര്യം ചെയ്തു. വാര്‍ഡ് മെമ്പര്‍, സൗമ്യ ടീച്ചര്‍, പുളിക്കാല്‍ ക്ഷേത്ര മാതൃസമിതി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂടാതെ വാര്‍ഡ് മെമ്പര്‍ എം ഷിബു, സുകുമാരന്‍ പി.സി എന്നിവര്‍ പഠനമുറിയിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. ദിവസേന 12 ഓളം കുട്ടികള്‍ ആണ് പഠനമുറിയില്‍ എത്തുന്നത്. മുന്‍ ഫെസിലിറ്റേറ്റര്‍ കാവ്യ സ്വാഗതവും ഫെസിലിറ്റേറ്റര്‍ ശാലിനി ബിനു നന്ദിയും പറഞ്ഞു.
