ജെ.ഡി. സി. കോഴ്‌സിന് അപേക്ഷ തീയ്യതി ഏപ്രില്‍ 30 വരെ നീട്ടി

മുന്നാട് : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ മുന്നാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ .കോഓപ്പറേഷന്‍ (ജെഡിസി ) കോഴ്‌സിന് 202627ബാച്ചിലേക്കുള്ള അപേക്ഷ തീയ്യതി ഏപ്രില്‍ 30 വരെ നീട്ടി. സഹകരണ ഡിപ്പാര്‍ട്ട്മന്റ്, കേരള ബാങ്ക്, അപ്പക്‌സ് സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ ,മറ്റു സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കാനുള്ള അടിസ്ഥാന യോഗ്യത കോഴ്‌സാണ് ജെ.ഡി.സി.
പ്രായപരിധി 1640 വയസ്. SC/ST വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും,OBC വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പ്രായപരിധി ഇളവുണ്ട്. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത SSLC. കൂടാതെ SC,ST,OEC, OBC(H) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും,മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക. https://scu.kerala.gov.in/
ഫോണ്‍:04994 207350, 9809694148

 

error: Content is protected !!