പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി

കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി. പാറപ്പള്ളി മുദരിസ്ഉസ്താദ് മുനീര്‍ഫൈസി ഇര്‍ഫാനിയുടെ
ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയ്ക്ക് ശേഷംഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ. അബൂബക്കര്‍ ഹാജി കാലിച്ചാംപാറ ആദ്യം ഉറൂസ് നഗരിയിലും ദഫ് സംഘത്തിന്റെ അകമ്പടിയോട് കൂടി ജമാഅത്ത്പള്ളിയുടെയും ഔലിയാക്കളുടെ പാദസ്പര്‍ശമേറ്റ സ്ഥലത്തും പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഖത്തംദുആമജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വംനല്‍കി.ഡോ.കോയ കാപ്പാട് ആന്റ് ടീംഅവതരിപ്പിച്ച മദ്ഹ് രാവ് എന്ന പരിപാടിയും നടന്നു. ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍ കെ, ഉസ്മാന്‍ പാറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പി.അബ്ദുല്ല ഹാജി മയൂരി സ്വാഗതവും ടി.കെ .അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ഹാജി കെ അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മത പ്രഭാഷണം നടത്തും. നാളെ വൈകിട്ട് 6.30ന് മജ്‌ലിസുന്നൂറിന് മഹമൂദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. രാത്രി 9 ന് മുഹമ്മദ് അനസ് ബാഖവി കൊല്ലം മത പ്രഭാഷണം നടത്തും.18ന് വൈകിട്ട് 6.30ന് മദനീയം സദസിന് അബ്ദുല്‍ ലത്തീഫ് സഖാഫി പാറപള്ളി നേതൃത്വം നല്‍കും. മുസ്തഫ ഹുദവി ആക്കോട് മത പ്രഭാഷണം നടത്തും. 19ന് വൈകിട്ട് 4 മണി മുതല്‍ വിവിധ ടീമുകളുടെ മെഗാ ദഫ് പ്രദര്‍ശനം നടക്കും. സമാപന സമ്മേളനം പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്താനപുരം മുഖ്യ പ്രഭാഷണം നടത്തും. 20ന് ഉച്ചക്ക് 2.30ന് മൗലീദ് പാരായണവും കൂട്ടു പ്രാര്‍ഥനയും നടക്കും. ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. വൈകിട്ട് നാലു മണിക്ക് അന്നദാനവും നടക്കും.

 

error: Content is protected !!