നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 1988 ബാച്ച് ബിരുദ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ കാറ്റാടിത്തണല്‍ കലാലയക്കൂട്ടം കുടുംബ സംഗമം നടത്തി

കാഞ്ഞങ്ങാട്: നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാടിലെ 1988 ബാച്ച് ബിരുദ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ കലാലയക്കൂട്ടം കുടുംബ സംഗമം കാഞ്ഞങ്ങാട് രാജ് റസിഡന്‍സില്‍ സംഘടിപ്പിച്ചു. കാറ്റാടിത്തണല്‍ എന്ന പേരിട്ട സംഗമത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശത്തും, സ്വദേശത്തുമുള്ള സഹപാഠികളാണ് 38 വര്‍ഷത്തിനു ശേഷം ഒത്തു ചേര്‍ന്നത്.
കലാലയ ജീവിതത്തിലെ പഠനത്തിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കൂടിച്ചേരല്‍ എല്ലാവരിലും ആഹ്ലാദവും സന്തോഷവും ഉണ്ടാക്കി. ബാച്ച്‌മേറ്റും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനുമായ വി.വി രമേശന്‍ സംബന്ധിച്ചു.
എന്‍. മണിരാജ്, അഡ്വ.ദിനേശ്കുമാര്‍, രാജു മുട്ടത്ത്, എം.രവി ചന്ദ്രന്‍, എം.കെ.ലത്തീഫ്, വി.സുരേശന്‍, കെ പി രാജന്‍, രാജീവ്കാവുട്ടന്‍, എ.വി.വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കലാ കായികപരിപാടികളും അരങ്ങേറി.

 

error: Content is protected !!