മീനിന് തീറ്റ കൊടുക്കാന്‍ പോയ വയോധികന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

ചെറുവത്തൂര്‍: മീനിന് തീറ്റ കൊടുക്കാന്‍ പോയ വയോധികന്‍ വെളളക്കെട്ടില്‍ വീണു മരിച്ചു. വലിയ പൊലില്‍ പട്ടോടെ പി.പി ബാലന്‍ (76) ആണ് മരിച്ചത്. വൈകിട്ടോടെ വീട്ടിന് സമീപത്തുള്ള ക്വാറിയിലെ ജലാശയത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയതായിരുന്നു. തിരിച്ചു വരാതായപ്പോള്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ജലാശയത്തില്‍ വീണതാണെന്ന് വ്യക്തമായത്. വിവരമറിഞ്ഞ് തൃക്കരിപ്പൂര്‍, ചീമേനി അഗ്‌നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലില്‍ രാത്രി 10.40ഓടെ മൃതദേഹം കണ്ടെത്തി. ഭാര്യ: കെ.രുക്മിണി. മക്കള്‍: ദിലീപ്, ദിജേഷ് പട്ടോട് (സിനെറ്റ് ക്യാമ റാമാന്‍), ദീപ. മരുമക്കള്‍: ശ്യാമിലി, വേണു.

 

error: Content is protected !!