പരപ്പ :ഡല്‍ഹിയില്‍ നടക്കുന്നദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് പരപ്പയില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന് ഐക്യദാര്‍ഢ്യ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എആര്‍ രാജു, എ ആര് വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി ബാബുരാജന് സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി കെ വസന്തകുമാര്‍ നന്ദിയും പറഞ്ഞു.
