കാസര്‍കോട്: ലോക സ്തനാര്‍ബുദ-ബോധവത്കരണ മാസത്തോടനുബന്ധിച്ച് കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ പിങ്ക് ഒക്ടോബര്‍ ആചരിച്ചു. ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗവും ആസ്റ്റര്‍ വളണ്ടിയേഴ്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ കാസര്‍കോട് കെ.എസ്.എച്ച്.ബി ഓണര്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ അതിഥികളായി. ആസ്റ്റര്‍ മിംസിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അരവിന്ദ് എന്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. രാംനാഥ് ഷേണായ് എന്നിവര്‍ സ്തനാര്‍ബുദത്തെ കുറിച്ചുള്ള അറിവുകള്‍ പങ്കുവെച്ചു. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുലേഖ മാഹീന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗത്തിന്റെ കീഴില്‍ 1000 കീമോ തെറാപ്പി പ്രൊസീജ്യറുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവും ചടങ്ങില്‍ നടന്നു. നിലവില്‍ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ജസീല്‍ എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷ്ണലത (അസി. മാനേജര്‍ – ഗസ്റ്റ് റിലേഷന്‍സ്), ഹരിത (ആസ്റ്റര്‍ വളണ്ടിയര്‍സ്) എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ തന്നെ ഏറ്റവും സ്വയംപര്യാപ്തമായ ഓങ്കോളജി വിഭാഗമാണ് ആസ്റ്റര്‍ മിംസിലേത്. ക്യാന്‍സര്‍ സര്‍ജറികള്‍, കീമോ തെറാപ്പി എന്നിവയ്ക്ക് പുറമെ ടാര്‍ഗെറ്റെഡ് തെറാപ്പി, ഇമ്യൂണോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാണ്. പീഡിയാട്രിക് ക്യാന്‍സര്‍ ചികിത്സ, ബ്ലഡ് ക്യാന്‍സറിനും ട്യൂമറുകള്‍ക്കുമുള്ള കീമോ തെറാപ്പി എന്നിവയ്ക്ക് പുറമെ ഡേ കെയര്‍ ചികിത്സാസൗകര്യവും ലഭിക്കുന്ന ജില്ലയിലെ ഏക ആശുപത്രി ആസ്റ്റര്‍ മിംസ്.
