കാസര്‍കോട് ആം റസ്ലിംഗ് ഫെഡറേഷന്‍ രൂപീകരണവും കാസര്‍കോട് ജില്ലാ ഓപ്പണ്‍ പഞ്ചഗുസ്തി മത്സരവും

പെരിയ: ഇന്ത്യന്‍ റസ്ലിംഗ് ഫെഡറേഷന്‍ കീഴില്‍ കാസര്‍കോട് ആം റസ്ലിംഗ് ഫെഡറേഷന്‍ രൂപീകരണവും
കാസര്‍കോട് ജില്ലാ ഓപ്പണ്‍ പഞ്ചഗുസ്തി മത്സരം ചാലിങ്കാല്‍ എസ് എന്‍.കോളേജ് ക്യാമ്പസ് ഓഡിറ്റോറിയം നടന്നു. നാഷണല്‍ ആം റസ്ലിംഗ് ചാമ്പ്യാന്‍ കെ.സി.ഗിരീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ശരത്ത് അമ്പലത്തറ അധ്യക്ഷനായി. പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ. സബിത മുഖ്യാതിഥിയായി, റിട്ട. എ ഇ ഒ.
സി വി. ജയരാജ്, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ,ഡ്രിപ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മനോജ് അമ്പലത്തറ, പതിനാറാം വാര്‍ഡ് മെമ്പര്‍ എ.വി. മിനി എന്നിവര്‍ സംസാരിച്ചു.
ആം റസ്ലിംഗ് നാഷണല്‍ ചാമ്പ്യാന്മാരായ ജോഷ്യ മുണ്ടേമ്മാട്, കെ.സി.പ്രീത എന്നിവരെ ആദരിച്ചു. സെക്രട്ടറി എം അജയ് സ്വാഗതവും വൈസ് പ്രസിഡന്റ് എം ഗോപകുമാര്‍ നന്ദിയും പറഞ്ഞു. മത്സരത്തില്‍ പി. അര്‍ജുന്‍ ഓരിമുക്ക് ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായി. നാഷണല്‍ റഫറി മരായ എം എ. സുബൈര്‍, പി കെ അബ്ദുല്‍സലാം, യു സി ബൈജു എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

 

error: Content is protected !!