ജില്ലയിലെ ക്രമസമാധാന പരിപാലനത്തിനുശേഷം കേന്ദ്രസേന മടങ്ങി

കാഞ്ഞങ്ങാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിച്ചേര്‍ന്ന 11 ഓളം കേന്ദ്രസേന കമ്പനികള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ശേഷം തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പാലക്കാട് വഴി തിരിച്ചു. ബിഎസ്എഫിന്റെ മൂന്ന് കമ്പനികളും എസ് എസ് ബിയുടെ രണ്ട് കമ്പനികളും സിഐഎസ്എഫ് രണ്ടു കമ്പനികളും മഹാരാഷ്ട്ര പോലീസിന്റെ രണ്ട് കമ്പനികളും തമിഴ്‌നാട് പോലീസിന്റെ രണ്ട് കമ്പനികളും അടക്കം 11 കമ്പനികളാണ് കര്‍ത്തവ്യ നിര്‍വഹണത്തിന് ശേഷം കാസര്‍കോട് ജില്ലയില്‍ നിന്നും പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടത്. കാസര്‍കോട് ജില്ലയിലെ പോലീസിന്റെ നോഡല്‍ ഓഫീസറായ സി എം ദേവദാസന്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സേനാംഗങ്ങളെ യാത്രയയച്ചു. കമ്പനികളുടെ സുഗമമായ നടത്തിപ്പിനായി ജില്ലയില്‍ സബന്‍സ്‌പെക്ടര്‍മാരായ കെ ശശിധരന്‍, പി കെ രാമകൃഷ്ണന്‍, രാജേഷ് കുമാര്‍, അബ്ദുള്‍സലാം തുടങ്ങിയവരും പി കെ ജയന്‍ നാരായണന്‍ എന്നിവരും ഉണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ സഹകരണവും അവരുടെ സേവനവും വിലമതിക്കാനാവാത്തതാണെന്ന് കേന്ദ്രസേന അസിസ്റ്റന്റ് കമാന്‍ഡന്റ് മനീഷ് സോണി അഭിപ്രായപ്പെട്ടു.

 

error: Content is protected !!