കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ഭണ്ഡാര തറവാട് നാഗ പ്രതിഷ്ഠയും രക്തശ്വരി അമ്മയുടെ കൃഷ്ണശില പ്രതിഷ്ഠയും ഏപ്രില്‍ 10, 11 ,12 തീയ്യതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
10 ന് രാത്രി 7 ന് കുറ്റിപൂജ തുടര്‍ന്ന് : ലഘുഭക്ഷണം. 11 ന് വൈകിട്ട് 6 മണിമുതല്‍ സമൂഹ പ്രാര്‍ത്ഥന, ആചാര്യവരണം,
പ്രാസാദബിംബ പരിഗ്രഹം, നാന്ദീമുഖം, പുണ്യാഹം, പ്രാസാദ ശുദ്ധി,അസ്ത്രകലശപൂജ, രാക്ഷോഘ്ന, വാസ്തു ഹോമങ്ങള്‍, വാസ്തുകലശ പൂജ, വാസ്തുബലി, അത്താഴപൂജ, തുടര്‍ന്ന്: അന്ന പ്രസാദവിതരണം. 12 ന് രാവിലെ 5 ന് ഗണപതിഹോമം, തുടര്‍ന്ന്: ബിംബശുദ്ധി ക്രിയകള്‍, പ്രാസാദ പ്രതിഷ്ഠ, സാന്നിദ്ധ്യ കലശപൂജ, 8. 18 മുതല്‍ 10.21 വരെ എടവം രാശി തിരുവോണം നക്ഷത്രം മൂന്നും നാലും കാലുകളില്‍ മുഹൂര്‍ത്തത്തില്‍ വാരിക്കാട് ശ്രീധരന് തായരുടെ കാര്‍മികത്വത്തില്‍ നാഗപ്രതിഷ്ഠയും, രക്തേശ്വരി പ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് കലശാഭിഷേകം, ആശ്ലേഷബലി (സര്‍പ്പബലി), ഉച്ചപൂജ,നിത്യനിദാനം നിശ്ചയിക്കല്‍, പ്രസാദവിതരണം, തുടര്‍ന്ന് അന്നദാനം വിതരണം. പരിപാടിയില്‍ സംസ്ഥാനപുരക്കളി അക്കാദമി അവാര്‍ഡ് നേടിയ ദേവസ്ഥാനത്തെ കളപ്പുലിയന് ദൈവത്തിന്റെ നര്ത്തകന് കുമാരന് വെളിച്ചപ്പാടനെയും തറവാട്ടിലും മുതിര്‍ന്ന അംഗമായ പാലായി പാലാ കൊവ്വല്‍ ഭഗവതി ദേവസ്ഥാനത്തെ പൊക്കന്‍ കൊടുക്കാറിനെയും ആദരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് കുമാരന് കൊവ്വല്‍ ,സെക്രട്ടറി കെ.വി ദിനേശന്, വൈസ് പ്രസിഡന്റ് കുഞ്ഞിരാമന് പാറക്കാട്, ജോ. സെക്രട്ടറി ബാബു അതിയാമ്പൂര്, മാതൃസമിതി പ്രസിഡന്റ് ഓമന അതിയാമ്പൂര് എന്നിവര്‍ സംബന്ധിച്ചു.
