കാഞ്ഞങ്ങാട്: ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നും ദൈവങ്ങളുടെ അനുഗ്രഹം വാങ്ങിയും കുടുംബയോഗങ്ങളില്‍ സജീവമായി സംബന്ധിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ബല്‍രാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക്. അതിരാവിലെ തന്നെ പുതുക്കൈ ചൂട്ട്വാം തറവാട്ടിലെത്തി ബാലിതെയ്യത്തിന്റെ അനുഗ്രഹം തേടി.
ബളാല്‍ പഞ്ചായത്ത് 140, 141,142 ബൂത്ത് കമ്മിറ്റികള്‍ കുടുംബയോഗത്തില്‍ സംബന്ധിച്ചു.കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.കുഞ്ഞിക്കണ്ണന് ബളാല്‍ യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എ നാരായണന് അധ്യക്ഷനായി. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമണി, ജനറല്‍ സെക്രട്ടറി കെ കെ. വേണുഗോപാല്‍,
രജനി ദേവി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജന് പുഞ്ച, സെക്രട്ടറി വി.രാമചന്ദ്രന്, എം കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു.ചെന്തളം പുതിയവളപ്പ് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവ പരിപാടിയിലും, മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സത്സംഗം കാഞ്ഞങ്ങാട് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പാവനി 2026 ‘ 1008 പേരുടെ വിഷ്ണു സഹസ്രനാമ പാരായണ പരിപാടിയിലും സംബന്ധിച്ചു.ശില്‍പ്പികാനായി കുഞ്ഞിരാമന്റെ അതിയാമ്പൂരിലെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി.സ്ഥാനാര്‍ത്ഥി എം ബല്‍രാജ് കൗണ്‍സിലറായി പ്രതിധാനം ചെയ്യുന്ന 14 വാര്‍ഡിലെ മുകാംബിക യുവജന സേനയുടെ സംഘടിപ്പിച്ച സ്നേഹവിരുന്നിലും കല്യാണ്‍ റോഡിലും കാനം ഉന്നതിയില്‍ നടന്ന കുടുംബയോഗത്തിനും സ്ഥാനാര്‍ത്ഥി സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ് സെക്രട്ടറി എം പ്രദീപ് കുമാര്‍, ചന്ദ്രന് കല്ലൂരാവി, അജയകുമാര്‍ നെല്ലിക്കാട്, ബാബു കോട്ടപ്പാറ എന്നിവരും സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.
