കാഞ്ഞങ്ങാട്:കിഴക്കുംകര മുച്ചിലോട്ട് ജീ എല്‍ പി സ്‌കൂള്‍ 98 ാം വാര്‍ഷികവും 35 വര്‍ഷത്തെ അധ്യാപക സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക കെ എം പ്രീതയ്ക്കുള്ള യാത്രയയപ്പും വിവിധങ്ങളായ പരിപാടികളോടെ നടന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുരേന്ദ്രന്‍ മിലിയാട്ട് ഉദ്ഘാടനം ചെയ്തു ഉപഹാര സമര്‍പ്പണം നടത്തി. പിടിഎ പ്രസിഡണ്ട് മുഹമ്മദ് പവാസ് അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി രാമചന്ദ്രന്‍ മാവുങ്കാല്‍ മുഖ്യാതിഥിയായി. മിനി സ്‌ക്രീന്‍ ടോപ് സിംഗര്‍ മത്സരാര്‍ത്ഥി വൈദേഹി വിനോദ് വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്‌കാരം നേടിയ ആദിത്യ രാജേഷനെ ആദരിച്ചു.സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ രാജീവന്‍ മണലില്‍, മദര്‍ പി ടി എ പ്രസിഡണ്ട് വിദ്യാരാജേഷ്, ശാന്തി കലാമന്ദിരം സെക്രട്ടറി വി നാരായണന്‍, മെട്രോ ക്ലബ്ബ് സെക്രട്ടറി കെ രാകേഷ്,സ്‌കൂള്‍ വികസന സമിതി അംഗം പി വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ വിശ്വനാഥന്‍ സ്വാഗതവും. പിടിഎ വൈസ് പ്രസിഡണ്ട് ബിജു മണലില്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കയ്യെഴുത്ത് പ്രകാശനം, വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, സമ്മാന വിതരണം എന്നിവയും നടന്നു
