രാഷ്ടീയ രംഗത്ത് പൊതുപ്രവര്‍ത്തനം കൈമുതലാക്കിയ ധീരനായ ഗാന്ധിയന്‍ നേതാവായിരുന്നു തച്ചങ്ങാട് ബാലകൃഷ്ണന് എന്ന് മുന്‍ കെ.പി സി സി പ്രസിഡണ്ടും മന്ത്രിയുമായ എം.എം ഹസ്സന് പറഞ്ഞു. സാധാരണ ജനങ്ങളുടെ കൈതാങ്ങായി നിലനിന്ന പക്വതയാര്‍ന്ന നേതാവിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രസ്ഥാനത്തിന് വലിയ മുതല്‍കൂട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റിയും സംഘാടക സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണന് പത്താം ചരമ വാര്‍ഷിക ദിനത്തോടു നുബന്ധിച്ച് തച്ചങ്ങാട് നടന്ന അനുസ്മരണ സമ്മേളനവും അഞ്ചാമത് പുരസ്കാരവിതരണവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്മാന് സാജിദ് മൗവല്‍ അധ്യക്ഷനായി. കര്‍ണാടക വഖഫ് ബോര്‍ഡ് മന്ത്രി ഷമീര്‍ അഹമ്മദ്ഖാന്‍ മുഖ്യാതിഥിയായി. കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍,ജനറല്‍ സെക്രട്ടറിമാരായ രാജന് പെരിയ,പിവി സുരേഷ്,ഗീത കൃഷ്ണന്, ഉദുമ ബ്ലോക്ക് പ്രസിഡണ്ട് കെ.വിഭക്തവത്സലന്, എം.രാജീവന് നമ്പ്യാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്, സിദ്ദിഖ് പള്ളിപ്പുഴ, ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ മാധവന്,പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്,ദിവാകരന് കരിച്ചേരി, അഡ്വ.ശ്രീജിത്ത് മാടക്കല്‍, കെ.ചന്തുക്കുട്ടി പൊഴുതല, എം.പി എം ഷാഫി, രാജേഷ് പള്ളിക്കര, ശ്രീധരന് വയലിന് ഉദുമ, സത്യന് പൂച്ചക്കാട്, മഹേഷ് തച്ചങ്ങാട്, പി ഭാസ്ക്കരന്‍നായര്‍ ,സമാജ് ബാബു,എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് രവിന്ദ്രന് കരിച്ചേരി സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ ചന്ദ്രന് തച്ചങ്ങാട് നന്ദിയും പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് ആറ് പതിറ്റാണ്ടു കാലം പൂര്‍ത്തീകരിച്ച തച്ചങ്ങാട് അരവത്തെ വിവി കൃഷ്ണന് തച്ചങ്ങാട് ബാലകൃഷ്ണന് എന്‍ഡോവ്മെന്റും പ്രശസ്തിപത്രവും നല്‍കിആദരിച്ചു.ചടങ്ങില്‍ വെച്ച് 3 വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കോളര്‍ഷിപ്പും, മണ്ഡലം ജനറല്‍ സെക്രട്ടറി ധനജ്ഞയന്‍ കരുവാക്കോടിന് ചികിത്സാ ധനസഹായവും നല്കി.തച്ചങ്ങാട് ബാലകൃഷ്ണന് അനുസ്മരണത്തിന്റെ ഭാഗമായി 150 കുടുംബങ്ങള്‍ക്ക് അരി വിതരണം ജീവകാരുണ്യ പ്രവര്ത്തകന് അഹന്മദ് പൂച്ചക്കാടിന്റെ സഹകരണത്തോടെ റംസാന് ദിനത്തില്‍ നല്കുകയുണ്ടായി.
