നഗരസഭാ ഓഫീസ് വാര്‍ഡ് കുശാല്‍ നഗറില്‍ ബിജെപി പ്രഥമ കുടുബ സംഗമം നടന്നു; ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: നഗരസഭാ ഓഫീസ് വാര്‍ഡ് കുശാല്‍ നഗര്‍ ബിജെപി പ്രഥമ കുടുബ സംഗമം വീരഭദ ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവമോര്‍ച്ചാ കാസര്‍കോട് ജില്ലാ ജനറല്‍ സെകട്ടറി അഡ്വ: എച്ച്.എന്‍ ധനുഷ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.കുഞ്ഞിക്കണ്ണന്‍ബളാല്‍ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കര്‍ണ്ണാടക ബി ജെ പി സെക്രട്ടറി കസ്തുരി പഞ്ച , കാഞ്ഞങ്ങാട് മണ്ഡലം ബിജെപി പ്രസിഡന്റ് എം പ്രശാന്ത്, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, കാഞ്ഞങ്ങാട് നിയമസഭാ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം. ബല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ മേഖല കഴിവ് തെളിയിച്ച പ്രദേശത്തെ പ്രമുഖരെയും , വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി ആദരിച്ചു . രമേശന്‍ ചാപ്പയില്‍ സ്വാഗതവും, ബൂത്ത് ഭാരവാഹി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!