പുല്ലൂര്‍:സംഘപ്രസ്ഥാനങ്ങളോടും നാട്ടുകാരോടും ഒരുപോലെ സ്‌നേഹം പങ്കുവച്ച മധുരമ്പാടി മൊട്ടക്കുന്നിലെ പി. ചിരുതേയി അമ്മയുടെ നൂറാം ജന്മദിനം കുരുക്ഷേത്ര ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം എ. സന്തോഷ്‌കുമാര്‍ മധുരമ്പാടി ഉദ്ഘാടനവും ആദര സമര്‍പ്പണവും നിര്‍വഹിച്ചു. പൊന്നാടയും ഫലകവും സമ്മാനവും നല്‍കി ചിരുതേയി അമ്മയെ ആദരിച്ചു.
കുരുക്ഷേത്ര ഗ്രാമ സേവാ സമിതി പ്രസിഡന്റ് എ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചിരുതേയി അമ്മയുടെ മകന്‍ ദാമോധരന്‍ അമ്മയുടെ ജീവിതവും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളും അനുസ്മരിച്ചു. നൂറ് വര്‍ഷത്തെ ജീവിതത്തിലും സംഘടനകളോടും നാട്ടുകാരോടും ഉള്ള അമ്മയുടെ സ്‌നേഹവും ഇടപെടലുകളും അദ്ദേഹം വിവരിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ എ.ഷീബ,എ.എസ്.ഐ. വി. സുധീര്‍ ബാബു, മധുരമ്പാടി മുത്തപ്പന്‍ മടപ്പുര പ്രസിഡന്റ് എ. ദാമോധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കുരുക്ഷേത്ര ക്ലബ് ജോയിന്റ് സെക്രട്ടറി പി. വിവേക് സ്വാഗതവും ട്രഷറര്‍ പി. വസന്തകുമാര്‍ നന്ദിയും പറഞ്ഞു.
