കള്ളാറില്‍ ഗൃഹോപകരണ ഷോറൂമിന് തീപിടിച്ചു: ലക്ഷങ്ങളുടെ നഷ്ടം

രാജപുരം: കളളാറില്‍ ഗൃഹോപകരണ ഷോറൂമിന് തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. കള്ളാര്‍ വനിതാ സഹകരണ സംഘത്തിന്റെ കള്ളാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. 2018 മുതലാണ് രണ്ട് മുറികളിലായി സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയാണ് പരിസരവാസികള്‍ റൂമില്‍ നിന്നും പുക ഉയര്‍ന്നു കണ്ടത്. അഗ്‌നിരക്ഷാസേനയെയും ബാങ്ക് അധികൃതരെയും വിവരമറിക്കുകയായിരുന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

error: Content is protected !!