അമ്പലത്തറ: ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരോല്‍സവത്തിന്റെ ഭാഗമായ് മറത്തുകളി ഇന്ന് രാവിലെ മുതല്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. മുളവിന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തെ പ്രതിനിധികരിച്ച് രാജീവന് പണിക്കര്‍ നീലേശ്വരവും ആലന്തട്ട ക്ഷേത്രത്തെ പ്രതിനിധികരിച്ച് ഗോപാലകൃഷ്ണന് മടിക്കൈയും തമ്മിലാണ് മറത്തുകളി. നാളെ രാവിലെ ആണ്ടും പള്ളും തുടര്‍ന്ന് എഴുന്നള്ളത്ത് തുടര്‍ന്ന് വൈകിട്ട് പൂരംകുളി നടക്കും
