നോര്‍ത്ത് കോട്ടച്ചേരിയില്‍ ദിനേശ് ലൈബ്രറി പുസ്തകചര്‍ച്ചയും വനിതാവേദി രൂപീകരണവും നടന്നു

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി ദിനേശ് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ പുസ്തകചര്‍ച്ചയും വനിതാവേദി രൂപീകരണവും സംഘടിപ്പിച്ചു. പി.വി. ഷാജികുമാറിന്റെ ശ്രദ്ധേയമായ ‘മരണവംശം’ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച നടന്നു. കളരിക്കാല്‍ വിജയകുമാരിയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടി അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും 16ാം വാര്‍ഡ് മെമ്പറുമായ എം.വി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. വായന മരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുമ ടീച്ചര്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. നോവലിലെ പ്രമേയത്തെയും ആഖ്യാനശൈലിയെയും കുറിച്ച് നടന്ന ചര്‍ച്ചയില്‍ നിരവധി വായനക്കാര്‍ പങ്കെടുത്തു. ലൈബ്രറിക്ക് കീഴിലുള്ള പുതിയ വനിതാവേദിയുടെ രൂപീകരണവും നടന്നു. ലൈബ്രറി പ്രസിഡണ്ട് എംവി ദിലീപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി സെക്രട്ടറി പ്രകാശന്‍ ഐ സ്വാഗതവും പറഞ്ഞു. പ്രാദേശിക സാംസ്‌കാരിക പ്രവര്‍ത്തകരും വായനക്കാരും സംസാരിച്ചു.

 

error: Content is protected !!