അജാനൂര്‍ : ഗവര്‍മെന്റ് മാപ്പിള എല്‍ പി സ്കൂള്‍ അജാനൂര്‍ 99 ആം വാര്‍ഷികോത്സവം മാര്‍ച്ച് 31ന് വൈകിട്ട് 7 മണിക്ക് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അബ്ദുല്‍ റാസിക് സി ഉദ്ഘാടനം ചെയ്യും. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്മാന് സി കുഞ്ഞഹമ്മദ് പാലക്കി മുഖ്യാതിഥിയാവും. അടുത്ത ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന നൂറാം വാര്‍ഷിക പരിപാടിയുടെ പ്രഖ്യാപനം എം ബി അഷ്റഫ് നടത്തും. ബേക്കല്‍ എഇഒ കെ സുരേന്ദ്രന്, ബേക്കല്‍ ബി ആര് സി ബിപിസി അബ്ദുല്‍സലാം, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സുധീഷ് കൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. സ്കൂള്‍ കുട്ടികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും വിവിധയിനം കലാപരിപാടികള്‍ നടക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം സി കുഞ്ഞഹമ്മദ് പാലക്കി നിര്‍വഹിച്ചു. സ്കൂള്‍ പിടിഎ പ്രസിഡണ്ട് ബി ഷംസീര്‍, എച്ച് എം ഗുലാം മുഹമ്മദ്, പിഎം ഫൈസല്‍, സി എച്ച് സുലൈമാന്‍, ഷെയഷാദ് ബാംഗ്സണ്‍, ഷബീര്‍ ഹസ്സന് എന്നിവര്‍ പങ്കെടുത്തു.
