കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രതിയായ
തായന്നൂര്‍ പനയാര്‍ കുന്ന്, മണ്ണാലയില്‍ ഹൗസില്‍ എം കെ . ജോണ്‍ (64) നെയാണ് ശിക്ഷിച്ചത്.
2024 ജൂലായ് 21 ന് തീയ്യതി രാവിലെ 9.30 മണിക്ക് കുട്ടി തന്റെ അമ്മമ്മയോടൊപ്പം പശുവിനെ കെട്ടാന്‍ പോകവേ വഴിയില്‍ വെച്ച് പ്രതി കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയും വീട്ടില്‍ എത്തിയ സമയം കുട്ടി തന്നെ അമ്മമ്മയുടെ അടുത്ത് കൊണ്ടുവിടണമെന്ന് പറയുകയും പ്രതി കുട്ടിയേയും കൂട്ടി പോകുന്ന സമയം വഴിയില്‍ വെച്ച് കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസിലാണ് സ്പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒ ഫന്‍സസ് അണ്ടര്‍ പോക്സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്.പോക്സോ ആക്ട് 10 ആര്/ ഡബ്ലിയു 9( എം)പ്രകാരം 5 വര്‍ഷം കഠിന തടവും, 10,000രൂപ പിഴയും, പിഴ അട ച്ചില്ലെങ്കില്‍ 3 മാസം അധിക തടവും,പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തി ലെ 3(1) ഡബ്ലിയു(ഐ) പ്രകാരം 2 വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ബേക്കല്‍ ഡി വൈ എസ് പിയായിരുന്ന വി വി. മനോജും തുടര്‍ന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ് എം എസ് ഡി വൈ എസ് പി കെ. പ്രേംസദനുമാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന് ഹാജരായി.
